കേരളത്തിലേക്കു കടത്തിയ കുട്ടികളെ ജാര്‍ഖണ്ഡിലെത്തിച്ചു

single-img
12 June 2014

manushyaജാര്‍ഖണ്ഡില്‍ നിന്ന് വ്യാജരേഖകളുമായി കേരളത്തിലെത്തിച്ച 119 കുട്ടികളെ തിരികെ സ്വദേശത്തെത്തിച്ചു. കേരളത്തിന്റെയും ജാര്‍ഖണ്ഡിലെയും ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. ദേവ്ഗര്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ അമിത് കുമാറും എസ്പിയടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു. വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളെ മാതാപിതാക്കള്‍ക്കു കൈമാറും.