റിയോ ഡി ജനീറോയിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ സമരത്തിലേയ്ക്ക് : ശമ്പളവര്‍ദ്ധനവും വേള്‍ഡ് കപ്പ്‌ ബോണസും ആവശ്യപ്പെട്ടാണ് സമരം

single-img
12 June 2014

റിയോ ഡി ജനീറോ : ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ ബ്രസീല്‍ ഒരുങ്ങുന്ന വേളയില്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ സമരത്തില്‍.ശമ്പളവര്‍ദ്ധനവും വേള്‍ഡ് കപ്പ്‌ ബോണസും ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്.

ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്കിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.സിമാര്‍ജ്(Municipal Union of New Aviation River) എന്ന സംഘടനയാണ് സമരത്തിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്.റിയോ ഡി ജനീറോ നഗരത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.

ഒന്‍പതു മാസമായി നീളുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നത്‌.എന്നാല്‍ ഇരുപതു ശതമാനം തൊഴിലാളികള്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.