പരസ്യങ്ങൾ ഇനി മുതൽ തുടയിലും

single-img
12 June 2014

tudaപല രീതിയിൽ ഉള്ള പരസ്യങ്ങൾ കണ്ടവർ ആണ് നാം .എന്നാൽ ഇങ്ങനെ ഒരു പരസ്യം ഇത് ആദ്യം ആയി ആകും കാണുന്നത് . തുടകൾ പരസ്യംപതിക്കാൻ വാടകയ്ക്ക് നൽകുന്ന പെൺകുട്ടികൾ ധാരാളം ആണ് .എന്നാൽ ഇപ്പോൾ ചൈനയിൽ തുടകൾ പരസ്യംപതിക്കാൻ വാടകയ്ക്ക് നൽകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു എന്ന് ആണ് റിപ്പോർട്ട്‌ .

 

പലരുടെയും പ്രധാനവരുമാന മാർഗമാണ് ഇത്. തുടക്കത്തിൽ ഒട്ടുമിക്കവരും മടിച്ചുനിന്നെങ്കിലും നൂറുകണക്കിനുപേരാണ് ഇപ്പോൾ ജീവനുള്ള പരസ്യപ്പലകകളാകാൻ മുന്നോട്ടുവന്നിരിക്കുന്നത്. കൗമാരക്കാരികളാണ് ഇതിൽ കൂടുതൽ. എന്നാൽ ആൾക്കാരുടെ എണ്ണം കൂടിയതോടെ കമ്പനികൾ നിബന്ധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

 

ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പത്തിൽ പണംസമ്പാദിക്കാം എന്നതാണ് പെൺകുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. സുന്ദരികളായവർക്കാണ് തുടകൾ വാടകയ്ക്ക് നൽകാൻ കൂടുതൽ അവസരം.ഇവർക്ക് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാവുമെന്നതാണ് കാരണം.legs

 

ഒരു നിശ്ചിത കാലയളവിലേക്കാവും പരസ്യം നൽകുക. ഈ സമയം മുഴുവനും മുട്ടിനുമുകളിൽ പരസ്യം മറയ്ക്കാത്ത രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ. ആൾക്കാർ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ വേണം ഇവർ കറങ്ങി നടക്കാൻ. ഒരുതുടയിൽ മാത്രമാണ് പരസ്യം പതിക്കുക. വീഴ്ചവരുത്തിൽയാൽ കരാർ റദ്ദാക്കപ്പെടും.

 

തിരഞ്ഞെടുക്കപ്പെടുന്നവരുടെ തുടകളിൽ കമ്പനിതന്നെ നേരിട്ട് പരസ്യം പതിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കരാർ കലാവധി കഴിഞ്ഞാൻ അവർ തന്നെ പരസ്യം നീക്കംചെയ്യും.legss