വൈദ്യുത പ്രതിസന്ധി: പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

single-img
12 June 2014

kerala_assembly_new_1അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ ലോഡ്‌ഷെഡ്ഡിംഗ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.കെ ബാലന്‍ പറഞ്ഞു. പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തിന്റെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാട് അധീനതയിലായെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് നിയമസഭയില്‍ വി.എസ്.ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാര്‍ കൂടാതെ കേരളത്തിന്റെ മൂന്ന് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിച്ചെന്നാണ് ആരോപണം.