ലഫ്. ജനറല്‍ സുഹാഗിനെതിരേ ജനറല്‍ വി.കെ. സിംഗിന്റെ നടപടി നിയമവിരുദ്ധമെന്നു കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു

single-img
11 June 2014

singh_1.jpg.crop_displayകരസേനാ ഉപമേധാവിയായിരുന്ന ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരേ അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് കൈക്കൊണ്ട അച്ചടക്കനടപടി നിയമവിരുദ്ധവും കെട്ടിച്ചമച്ചതും അവ്യക്തവുമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജനറല്‍ വി.കെ. സിംഗ് ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിയാണ്.

2012 ഏപ്രിലിനും മേയ്ക്കും ഇടയിലാണ് അച്ചടക്കനടപടി കൈക്കൊണ്ടത്. ആസാമിലെ ദിമാപുര്‍ ആസ്ഥാനമായ മൂന്നാം കോര്‍ കമാന്‍ഡറായിരുന്ന ദല്‍ബീര്‍ സിംഗിന്റെ കീഴിലുള്ള ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സൈനിക നടപടിയില്‍ പരാജയം ആരോപിച്ചായിരുന്നു ജനറല്‍ വി.കെ. സിംഗ് ദല്‍ബീര്‍ സിംഗിനെതിരേ നടപടിയെടുത്തത്.