കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവം:സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ വിധിപറയാന്‍ മാറ്റി

single-img
11 June 2014

rapeഉത്തര്‍പ്രദേശിലെ ബര്‍ദ്വാന്‍ ജില്ലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി വിധിപറയാന്‍ മാറ്റി.

 

സി ബി ഐ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീ ദി പീപ്പിള്‍ എന്ന സംഘടനയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.