ആലപ്പു‍ഴയുടെ തീരദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

single-img
11 June 2014

seaകാലവര്‍ഷം ശക്തി ആയതോടെ ആലപ്പു‍ഴയുടെ തീരദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. കടല്‍ ഭിത്തി ഇല്ലാത്ത ഇടങ്ങളില്‍ നൂറുകണക്കിന്​ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്​. തീരദേശത്തെ റോഡുകള്‍ പലതും ഇപ്പോൾ തന്നെ ഗതാഗത യോഗ്യമല്ലാതായി. ജില്ലാ ഭരണകൂടം തീരത്ത്​ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.​
ചെല്ലാനം, ചെത്തി, ചേന്നവേലി, തൈക്കല്‍, പളളിത്തോട്​, കാട്ടൂര്‍, അമ്പലപ്പു‍ഴ, ഭാഗങ്ങളിലാണ്​ കടലാക്രമണം രൂക്ഷമായത്​. തിര അടിച്ചുകയറുന്നതിനാല്‍ പ്രദേശത്ത്​ വെള്ളക്കെട്ട്​ രൂപപ്പെട്ടിട്ടുണ്ട്.​ അമ്പലപ്പു‍ഴ പുറക്കാട്​ തീരങ്ങളില്‍ സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്​. മ‍ത്സ്യബന്ധനം അസാധ്യമായതോടെ പല വീടുകളും പട്ടിണിയിലാണ്.​