സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിസേറ്റഡ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കും

single-img
11 June 2014

sbiസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിസേറ്റഡ് ബാങ്കുകള്‍ വൈകാതെ എസ്ബിഐയില്‍ ലയിപ്പിക്കും. എസ്ബിഐയുടെ ആസ്തി വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികളുടെ ഭാഗമായാണിത്.

 

എസ്ബിഐയിലേക്ക് അഞ്ച് എസ്ബിഐ അസോസിയേറ്റഡ് ബാങ്കുകള്‍ ലയിക്കുന്നതോടെ അടിസ്ഥാന ആസ്തി 21.9 ലക്ഷം കോടായിയി വര്‍ധിക്കും. ഇപ്പോഴുള്ള 15,143 ബ്രാഞ്ചുകളിലേക്ക് പുതുതായി 5658 ബ്രാഞ്ചുകള്‍കൂടി ചേര്‍ക്കപ്പെടും. സംയോജിത മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോഴുള്ള 19ല്‍നിന്ന് 24 ആയി വര്‍ധിക്കുകയും ചെയ്യും.നേരത്തെ ഒരു ദശാബ്ദം മുന്‍പേ ഇതിന്റെ ആലോചനകള്‍ തുടങ്ങിയിരുന്നെങ്കിലും സ്റ്റാഫ് യൂണിയനുകള്‍ പ്രശ്നമുണ്ടാക്കിയതുമൂലം മുടങ്ങുകയായിരുന്നു.