ക്വാറി ഉടമയില്‍ നിന്നും 17 ലക്ഷം കൈക്കൂലി: പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍. നായരെ മാറ്റി

single-img
11 June 2014

Rahulക്വാറി ഉടമയില്‍ നിന്നും 17 ലക്ഷം കോഴവാങ്ങിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പത്തനംതിട്ട എസ്.പി. രാഹുല്‍ ആര്‍. നായരെ സ്ഥലം മാറ്റി. ഡോ. ശ്രീനിവാസാണ് പുതിയ എസ്പി.

അടച്ചിട്ട ഒരു ക്വാറി തുറക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനു 20 ലക്ഷം രൂപ രാഹുല്‍ ആര്‍. നായര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 17 ലക്ഷം രൂപയാണ് നല്‍കിയത്. വൈക്കം സ്വദേശിയായ ഒരു ഏജന്റു മുഖേന എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുന്നില്‍ വച്ചാണ് പണം കൈമാറിയത്. ക്വാറി ഉടമകളുമായി എസ്പി പിന്നീട് തെറ്റിയതിനെ തുടര്‍ന്ന് അവര്‍ തന്നെയാണ് കൈക്കൂലി ആവശ്യപ്പെട്ടകാര്യം പിന്നീട് വെളിപ്പെടുത്തിയത്.

ഇന്റലിജന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നു കണ്്‌ടെത്തിയിരുന്നു. ഇതോടെയാണ് രാഹുല്‍ ആര്‍. നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ സര്‍ക്കാരിനു കത്തു നല്‍കിയതും വിജിലന്‍സ് മേധാവി വിന്‍സെന്റ് എം. പോളിനെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയതും.