വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരസിച്ചു: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
11 June 2014

niyamaസഭ നിര്‍ത്തിവെച്ച് വിപണിയിലെ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്നും പി.തിലോത്തമനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്‌ടെന്ന് പറഞ്ഞു. വിലക്കയറ്റം വിപണികളില്‍ ഉണ്‌ടെന്നും തടയാന്‍ സര്‍ക്കാര്‍ 562 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം തള്ളി. ഇതേതുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭവിട്ട് പുറത്തുപോയത്.