ജനറല്‍ ദല്‍ബീര്‍ സിംഗിനെ കരസേന മേധാവി സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് പ്രതിരോധമന്ത്രി

single-img
11 June 2014

arunതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കേ യുപിഎ സര്‍ക്കാര്‍ നിയമിച്ച കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കരസേന മേധാവി സ്ഥാനത്തേക്ക് സിഹാഗിനെ നിയമിച്ച സമയത്ത് ബിജെപി ഇതിനെതിരേ രംഗത്ത് വന്നിരുന്നു.

ചില കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാണെന്നും സൈന്യത്തിന്റെ കാര്യങ്ങള്‍ അത്തരത്തിലുള്ളതാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സൈനിക വിഷയങ്ങളില്‍ രാഷ്ട്രീയ ആരോപണം പാടില്ല. കരസേന മേധാവിയുടെ നിയമനം പുനപരിശോധിക്കില്ലെന്നും മന്ത്രി പറഞ്ഞു.