നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
11 June 2014

modiനയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നതടക്കമുള്ള പ്രഖ്യപനങ്ങളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് മോദി വാഗ്ദാനം ചെയ്തു.

 

കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്കായി വിഭാവനം ചെയ്ത പദ്ധതികളെല്ലാം നടപ്പിലാക്കും എന്നും ജൈവ കൃഷിയില്‍ സിക്കിം മാതൃക, എല്ലാ കര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡ്, എന്നീ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു . അഴിമതിരഹിത ഇന്ത്യ എന്ന സ്വപ്‌നം യാതാര്‍ത്ഥ്യമാക്കും. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതിനല്ല ഈ അവസരം വിനിയോഗിക്കുന്നതെന്നും നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.