മന്ത്രിമാര്‍ സ്വത്തുവിവരം പ്രധാനമന്ത്രിക്കു സമര്‍പ്പിക്കണം

single-img
11 June 2014

modiനരേന്ദ്ര മോദി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രണ്ടു മാസത്തിനുള്ളില്‍ ആസ്തി, ബാധ്യത, ബിസിനസ് എന്നിവ സംബന്ധിച്ച് വിവരം പ്രധാനമന്ത്രിക്കു കൈമാറണം. മന്ത്രിയാകുന്നതിനു മുമ്പ് ഏതെങ്കിലും ബിസിനസില്‍ നിക്ഷേപമോ താല്പര്യമോ ഉണ്ടായിരുന്നെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങളും സമര്‍പ്പിക്കണമെന്ന് മന്ത്രിമാര്‍ക്കായി ആഭ്യന്തരമന്ത്രാലയം പുറത്തിറങ്ങിയ പുതിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.

രാഷ്ട്രീയത്തിന് അതീതമായി ഭരണം നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരുമായി യാതൊരു ഏറ്റുമുട്ടലിനു മുതിരരുതെന്നും പ്രധാനമന്ത്രിക്ക് മേല്‍നോട്ടച്ചുമതലയുള്ള പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിനു ചരക്കോ, സേവനങ്ങളോ കൈമാറുന്ന ബിസിനസുകള്‍ ആരംഭിക്കുകയോ പങ്കാളിയാകുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിദേശ പദ്ധതികളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ ബന്ധുക്കളെയോ ആശ്രിതരേയോ നിയമിക്കരുതെന്നും പുതിയ പെരുമാറ്റചട്ടത്തില്‍ പറയുന്നു.