പരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണം:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

single-img
11 June 2014

addപരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർ.ആർ.പാട്ടീലിന്റെ പരാമർശം വിവാദമായി.

 

എല്ലാ വീടുകളിലും ഓരോ പൊലീസുകാരനെ നിയമിച്ചാൽ പോലും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ധാർമികത നഷ്ടമാവുന്നതിനാലാണ് രാജ്യത്ത് ബലാത്സംഗങ്ങൾ ഉണ്ടാവുന്നതെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി.

 

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇവർക്കായി 500 പുതിയ വാഹനങ്ങളും വാങ്ങും മന്ത്രി പറഞ്ഞു . നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമ‍ർശം.