മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് 7 വിദേശയാത്രകള്‍ മാത്രം; വിദേശയാത്രയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ മറുപടി

single-img
11 June 2014

Tony_Chhhhhhamminiമാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ കൊച്ചി മേയറുടെ 12 മത് വിദേശയാത്രയെന്ന ഇ-വാർത്തയുടെ  റിപ്പോര്‍ട്ടിന്‍മേല്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ മറുപടി.

കൊച്ചി നഗരത്തിന്റെ മേയര്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ ഏഴ് വിദേശയാത്രകളാണ് ടോണി ചമ്മിണി നടത്തിയിട്ടുള്ളതെന്നാണ് മറുപടിയില്‍ പറയുന്നത്. അത് കൊച്ചി നഗരത്തിന്റെ വികസനത്തിനുതകുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നവെന്നും  അതിന്റെ ഫലമായി പല പദ്ധതികള്‍ക്കും സാങ്കേതികവും സാമ്പത്തികവുമടക്കമുള്ള സഹായസഹകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിലെ പ്യാതിഗോക്‌സ് എന്ന നഗരത്തില്‍ നടത്തിയ സന്ദര്‍ശനം കൊച്ചി നഗരവും പ്യാതിഗോക്‌സ് നഗരവുമായി ഒപ്പു വെച്ചിട്ടുള്ള ‘സിസ്റ്റര്‍ സിറ്റി’ പ്രോഗ്രാമിന്റെ ഭാഗമായിരുന്നുവെന്നും യു.എന്‍ ന്റെ നേതൃത്വത്തില്‍ ജനീവയില്‍ വെച്ച് സംഘടിപ്പിച്ച ‘മേയേഴ്‌സ് ഫോര്‍ പീസു’മായി ബന്ധപ്പെ’ കോഫറന്‍സില്‍ പങ്കെടുക്കുന്നതിന് യു.എന്‍ ക്ഷണമനുസരിച്ചാണ് ജനീവയില്‍ സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഭാരതസര്‍ക്കാരിന്റെ സഹകരണത്തോടെ ‘ഇന്റര്‍നാഷണല്‍ കൗസില്‍ ഫോര്‍ ലോക്കല്‍ എന്‍വയോമെന്റല്‍ ഇനിഷ്യേറ്റീവ്’ (ICLEI) എന്ന അന്താരാഷ്ട്ര സംഘടന നടത്തുന്ന പഠനത്തില്‍ ഇന്ത്യയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നാല് നഗരങ്ങളില്‍ ഒന്ന് കൊച്ചിയാണ്. പ്രസ്തുത സംഘടന ജര്‍മ്മനിയിലെ ബോണില്‍ വെച്ച് നടത്തിയ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സെമിനാറിലും കൊച്ചിയെ പ്രതിനിധീകരിച്ച് മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുകയുണ്ടായെന്നും അദ്ദേഹം അറിയിച്ചു.

സില്‍ക്ക് റൂട്ടില്‍ അംഗങ്ങളായ നഗരങ്ങളിലെ മേയര്‍മാരെ
പങ്കെടുപ്പിച്ച് കൊണ്ട് കൊറിയയിലെ യൂസോ നഗരം സംഘടിപ്പിച്ച കോഫറന്‍സിലും ക്ഷണമനുസരിച്ചാണ് തന്റെ പ്രാധിനിത്യം ഉണ്ടായിരുന്നത്. പള്ളുരുത്തി സെറ്റില്‍മെന്റ് അടക്കമുള്ള നഗരസഭ പദ്ധതികള്‍ക്ക് സഹായം നല്‍കുന്ന ഡൊമിനിക്കന്‍ ‘സിസ്‌റ്റേഴ്‌സ് ഓഫ് റോസറി’ എന്ന സന്യാസിനി സമൂഹത്തിന്റേയും പ്രാതോനഗരത്തിന്റേയും സംയുക്ത ക്ഷണപ്രകാരം ഇറ്റലിയിലെ പ്രാതോ നഗരത്തിന്റെ വിമോചന ദിനവുമായി ബന്ധപ്പെ’ ആഘോഷ പരിപാടികളിലും താന്‍ പങ്കെടുക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണിലെ ‘ട്രേഡ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി’യുടെ ക്ഷണമനുസരിച്ച് നഗരഗതാഗതം, പരിസ്ഥിതി, ഊര്‍ജ്ജം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ യു.കെ യിലും സന്ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയും സ്വീഡനിലെ കുംല നഗരവും തമ്മിലുള്ള ‘മുനിസിപ്പല്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാ’മിന്റെ ഭാഗമായി ഇരു നഗരങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയായ ‘സ്‌ക്കൂള്‍ അറ്റ്‌ലസ’് പദ്ധതിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞാഴ്ച തന്റെ നേതൃത്വത്തിലുള്ള സംഘം സ്വീഡനില്‍ സന്ദര്‍ശനം നടത്തിയതെന്നും ഇതാണ് മേയര്‍ എന്ന നിലയില്‍ താന്‍ നടത്തിയിട്ടുള്ള യാത്രകളുടെ വിശദാംശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഒന്നൊഴികെയുള്ള സന്ദര്‍ശനങ്ങളുടെയെല്ലാം യാത്രാച്ചെലവും താമസവും ഉള്‍പ്പെടെയുള്ള സകല ചെലവുകളും വഹിച്ചത് അതാത് സംഘടനകളും വിദേശ നഗരങ്ങളും ആണ്. എല്ലാ വിദേശയാത്രകള്‍ക്കും കൗസില്‍ തീരുമാനവും സര്‍ക്കാര്‍ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യാത്രയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയുള്ള നഗരമാണ് കൊച്ചി. ആയതിനാല്‍ വിവിധ വിദേശനഗരങ്ങള്‍ വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനായി കൊച്ചിയെ തെരെഞ്ഞെടുക്കാറുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ സഹായം കൊച്ചി നഗരത്തിന് ലഭിക്കു പ്രൊജക്ടുകളില്‍
കൗസില്‍ തീരുമാനത്തിന് വിധേയമായി കൊച്ചി നഗരസഭയും താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. അത്തരത്തിലുള്ള പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നത് സ്വാഭാവികവുമാണെന്നും മുന്‍മേയര്‍മാരും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ അടക്കമുള്ളവരും ഇത്തരത്തില്‍ വിവിധ പ്രൊജക്ടുകളുടെ ഭാഗമായി യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്റെ വ്യക്തിപരമായ ഗുണമല്ല, മറിച്ച് നഗരത്തിന് ഗുണം ലഭിക്കുന്ന പ്രൊജക്ടുകള്‍ മാത്രമാണ് യാത്രകള്‍ തെരെഞ്ഞെടുക്കപ്പെടുതിന്റെ അടിസ്ഥാനംമെന്നും അതു കൊണ്ടു തന്നെ യു.എസ് അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നഗരങ്ങളില്‍ നിന്നും ലഭിച്ച ക്ഷണം വിവിധ കാരണങ്ങളാല്‍ നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.