ഡല്‍ഹിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേജരിവാള്‍ പ്രധാനമന്ത്രിയെ കാണും

single-img
11 June 2014

aravindഎഎപി നേതാവ് അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ കാണാന്‍ കേജരിവാള്‍ സമയം ചോദിച്ചിട്ടുണ്ട്. എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ തീരുമാനിച്ചതെന്നും കേജരിവാള്‍ പറഞ്ഞു.