ഹിമാചല്‍പ്രദേശില്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

single-img
11 June 2014

drowningഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ബീസ് നദിയില്‍ വിനോദസഞ്ചാരത്തിനെത്തിയ 24 വിദ്യാര്‍ഥികളെ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ അമര്‍ജ്വാല.കോം എന്ന വെബ് സൈറ്റ് പുറത്തുവിട്ടു. ഹൈദരാബാദ് വിഎന്‍ജി വിജ്ഞാനജ്യോതി എന്‍ജിനീയറിങ് കോളജില്‍നിന്ന് എത്തിയ വിനോദയാത്രാസംഘത്തില്‍ നദിയുടെ നടുക്കള്ള പാറയില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്ന കുട്ടികളാണ് 126 മെഗാവാട്ട് ശേഷിയുള്ള ലാര്‍ജി ഹൈഡ്രോ പവര്‍ പ്രോജക്ടിന്‍െ റിസര്‍വോയര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്.

നദിയുടെ നടുവിലെ പാറകളില്‍ കയറി നിന്ന കുട്ടികള്‍ പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഒലിച്ചു പോകുന്നതാണ് ദൃശ്യങ്ങളില്‍. അപകടത്തിന് തൊട്ട് മുമ്പ് വരെ യാതൊരു സൂചനയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. അപകടത്തില്‍ പെടുന്നതിന് തൊട്ട് മുമ്പ് സഹായത്തിനായി അലറിവിളിക്കുന്നുണ്ട്. ആറടിയോളം ഉയരത്തില്‍ ഒഴുകിയെത്തിയ വെള്ളത്തില്‍ 24 എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ഒഴുകി പോയത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന 19 വിദ്യാര്‍ഥികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്.

ഹിമാചല്‍ ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി വീരഭദ്ര സിങ് ലാര്‍ജി ജലവൈദ്യുതി പദ്ധതിയിലെ മുതിര്‍ന്ന രണ്ട് എന്‍ജിനീയര്‍മാരെയും ഒരു ഫിറ്ററെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
httpv://www.youtube.com/watch?v=7cWcUl670d4