കറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണം: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു

single-img
11 June 2014

utകറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതിജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. കര്‍ശന പരിശോധനകള്‍ക്കുശേഷമേ യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് സുരക്ഷാ സേനകള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയത്. നിരീക്ഷണം ശക്തമാക്കാന്‍ ഇതോടൊപ്പം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.

 

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി. വിമാനത്താവള പ്രവേശനകവാടത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു. സായുധസേനയുടെ കാവല്‍ ഏര്‍പ്പെടുത്തി. ടെര്‍മിനലുകള്‍ക്ക് മുന്നില്‍ വാഹനപാര്‍ക്കിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള സന്ദര്‍ശകപാസുകളുടെ വിതരണം നിര്‍ത്തിവെച്ചു. യാത്രക്കാര്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം നല്‍കൂ. വാഹനങ്ങള്‍ നിരീക്ഷിക്കാനും പരിേശാധിക്കാനും പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി.