എല്‍.കെ അദ്വാനിക്കു വീണ്ടും പാര്‍ലമെന്റില്‍ ഓഫീസ് മുറി അനുവദിച്ചു

single-img
11 June 2014

adavniബിജെപി നേതാവ് എല്‍.കെ അദ്വാനിക്കു വീണ്ടും പാര്‍ലമെന്റില്‍ ഓഫീസ് മുറി അനുവദിച്ചു. മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ എന്‍.ഡി.എ വര്‍ക്കിംഗ് ചെയര്‍മാനായ അദ്വാനിയുടെ ഓഫീസ് മുറി ഒഴിപ്പിച്ചിരുന്നു. മുറിയുടെ മുന്‍വശത്തെ ബോര്‍ഡും എടുത്തുമാറ്റിയിരുന്നു. ഇത് വിവാദമായതോടെയാണ് ഒരാഴ്ചയ്ക്കു ശേഷം ബോര്‍ഡ് തിരികെ വച്ച് ഓഫീസ് മുറി പുനഃസ്ഥാപിച്ചത്.