സംസ്ഥാനത്ത് മദ്യവില്‍പ്പന കൂടിയെന്ന് കെ. ബാബു

single-img
11 June 2014

Babuസംസ്ഥാനത്തെ 418 ബാറുകള്‍ അടച്ചതിനു ശേഷവും മദ്യവില്‍പ്പനയില്‍ കുറവില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കഴിഞ്ഞ വര്‍ഷം മേയില്‍ വില്‍പന നടത്തിയതിലും ഏഴു ലക്ഷം ലിറ്റര്‍ മദ്യമാണ് അധികമായി ഈ വര്‍ഷം വിറ്റതെന്നും അദ്ദേഹം പറഞ്ഞു.

ബീവറേജസ് കോര്‍പ്പറേഷന് ഇതില്‍ നിന്നും 200 കോടി രൂപ അധിക വരുമാനം ലഭിച്ചു. സര്‍ക്കാറിന്റെ നയം ഘട്ടംഘട്ടമായി പൂര്‍ണ്ണ മദ്യ നിരോധനം നടത്തുകയെന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.