അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി

single-img
11 June 2014

ARYADAN_MUHAMMEDതാല്‍ച്ചാര്‍, രാമഗുണ്ടം, കൂടംകുളം എന്നിവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 288 മെഗാവാട്ടിന്റെ കുറവാണുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 16 സബ് സ്റ്റേഷനുകളുടെ പരിധിയില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് നിലനില്‍ക്കുന്നതായി വര്‍ക്കല കഹാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കേന്ദ്ര ഗ്രിഡില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വരുമ്പോഴാണ് വൈദ്യുതി മുടങ്ങുന്നത്.

കായംകുളം പദ്ധതിയിലെ ഒരു മെഷീനും അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ശബരിഗിരി പദ്ധതിയുടെ പെന്‍സ്റ്റോക്ക് വാല്‍വില്‍ തകരാര്‍ ഉണ്ടായതോടെ 122 മെഗാവാട്ടിന്റെ കുറവുണ്ടായി.

ഒരുദിവസം കുറഞ്ഞതു പത്തു തവണയെങ്കിലും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നതായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ നിയമസഭയില്‍ ആരോപിച്ചിരുന്നു.