108 ആംബുലന്‍സ് അഴിമതി;വയലാര്‍ രവിയുടെ മകന്‍ ഉൾപ്പെടെ പ്രമുഖർക്കെതിരെ കേസ്

single-img
11 June 2014

108 ambulance108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. അഴിമതിക്കേസില്‍ മുന്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി എ എ ഖാന്‍ , മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകാലത്ത് 2 . 56 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. മുന്‍ ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ പങ്കജ് ജോഷി കഴിഞ്ഞവര്‍ഷം ജൂലായില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

ആംബുലന്‍സ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സികിറ്റ്‌സാ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന് വന്‍തുക അധികം നല്‍കിയെന്നായിരുന്നു പരാതി.