പ്രേതബാധ ഒഴിപ്പിക്കാൻ ത്രിപുര നിയമസഭാ മന്ദിരത്തിൽ പൂജ;മൂന്ന് പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന സംസ്ഥാനമാണു ത്രിപുര

single-img
11 June 2014

Golden-Jubilee-of-tripura-Assembly-1-600x370ത്രിപുര നിയമസഭാ മന്ദിരത്തിൽ പ്രേതബാധ ഒഴിപ്പിക്കാൻ പൂജ.മൂന്ന് പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന സംസ്ഥാനമാണു ത്രിപുര.വിഷ്ണു ഭഗവാനു വേണ്ടിയുള്ള ആചാരാനുഷ്ടാനങ്ങളാണു നിയമസഭ മന്ദിരത്തിനുള്ളിൽ വെച്ച് നടന്നത്.ഞായറാഴ്ച മുഴുവൻ നീണ്ട് നിന്ന പൂജയും അനുഷ്ടാനങ്ങളും നടന്നു.മുന്നൂറോളം നിയമസഭ ജീവനക്കാർക്ക് മാത്രമാണു രഹസ്യമായി നടത്തിയ പൂജയിൽ പ്രവേശനം ഉണ്ടായിരുന്നത്

പൂജയ്ക്ക് അനുമതി നൽകിയ സ്പീക്കറും നിയമസഭ സെക്രട്ടറിയും ചടങ്ങുകൾക്ക് എത്തിയില്ല

2012 ൽ പുതിയ അസംബ്ലി മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റിയ ശേഷം ഏഴോളം നിയമസഭാ ജീവനക്കാർ തുടർച്ചയായി മരിച്ചെന്നും പലരു അസുഖബാധിതർ ആയെന്നും ജീവനക്കാർ പറയുന്നു.1980ലെ മാണ്ഡായി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട 250ഓളം പേരെ മറവ് ചെയ്തിടത്താണു പുതിയ നിയമസഭാ മന്ദിരമെന്നും ഇവരുടെ പ്രേതാത്മാക്കൾ അലഞ്ഞു തിരിയുന്നതിനാലാണു പൂജ ചെയ്തതെന്നും ഒരു നിയമസഭാ ജീവനക്കാരൻ പറയുന്നു.

പ്രേതങ്ങളുടെ നിലവിളി ശബ്ദം മുഴങ്ങുന്നതിനാൽ രാത്രി ജോലി ചെയ്യാൻ പലരും വിസമ്മതിക്കുന്നെന്നും  ദുർനിമിത്തങ്ങൾ പരിഹരിക്കാനാണു പൂജയെന്നും ജീവനക്കാർ പറയുന്നു.

പൂജയുടെ ചിത്രങ്ങൾ എടുത്തിട്ടില്ലെന്നും മൊബൈൽ ഫോൺ പോലും പൂജ നടന്ന റൂമിലേക്ക് കൊണ്ട് പോയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു