ഫല്‍ഗു പറഞ്ഞു;കൂതറയുടെ റിലീസ് 13ലേക്ക് മാറ്റി

single-img
11 June 2014

ryeyeryeyetyശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂതറ റിലീസ് മാറ്റിയതും വ്യത്യസ്ഥമായി.കൂതറ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി ജൂണ്‍ 12ല്‍ നിന്നും 13ലേക്ക് മാറ്റിയ വിവരം പുറത്തുവിട്ടത്.

മാസ്റ്റര്‍ ഫല്‍ഗു എന്ന എല്‍.കെ.ജി വിദ്യാര്‍ഥി കൂതറയുടെ റിലീസ് മാറ്റണമെന്ന് അഭ്യർഥിക്കുന്നതും ചർച്ചകൾക്കൊടുവിൽ ഒടുവില്‍ ജൂണ്‍ 13ന് മതി റിലീസെന്ന് ഭഗവാന്‍ തീരുമാനിക്കുന്നതായാണ് പോസ്റ്ററിലുള്ളത്.എല്‍.കെ.ജി അഡ്മിഷന്‍ ജൂണ്‍ 12നായതിനാല്‍ റിലീസ് നീട്ടണമെന്നാണ് മാസ്റ്റര്‍ ഫല്‍ഗുവിന്റെ ആവശ്യപ്പെട്ടിരുന്നത്.

മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.രത്, സണ്ണി വെയിന്‍, ടോവിനോ തോമസ് എന്നിവരാണു മോഹൻലാലിനൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്