ഇറ്റാലിയൻ ഫുട്ബോള്‍ താരം മരിയോ ബലോട്ടലി വിവാഹിതനാകുന്നു

single-img
11 June 2014

balogirlfrndഈ ലോകകപ്പ് കഴിഞ്ഞാലുടൻ തന്റെ കാമുകിയും ബെൽജിയൻ മോഡലുമായ ഫാനി നെഗ്യൂഷയെ താന്‍ വിവാഹം കഴിക്കുമെന്ന്  ഇറ്റാലിയൻ ഫുട്ബോള്‍ താരം മരിയോ ബലോട്ടലി.

ഞാൻ കല്യാണം കഴിച്ചോട്ടെ എന്ന എന്റെ ചോദ്യത്തിന് അവൾ യെസ് എന്നുപറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യെസ് ഇങ്ങനെയാണ് കഴിഞ്ഞദിവസം വിവാഹ നിശ്ചയത്തെക്കുറിച്ച് ബലോട്ടെലി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ അറിയിച്ചത്.  നെഗ്യൂഷേയുടെ ജന്മദിനത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. 2013 മുതൽ നെഗ്യൂഷയുമായി പ്രണയത്തിലായിരുന്നു ബലോട്ടെലി.