കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്നത് മലിനജലം

single-img
10 June 2014

kochiകൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കുടിവെള്ള പ്ലാന്‍ുകളില്‍ അധികൃതര്‍ പരിശോധന തുടങ്ങി. പല സ്ഥലങ്ങളിലും പുഴകളില്‍ നിന്ന് നേരിട്ടാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

 

ഒരു പ്ലാന്റില്‍ ഇതിനായി ഒരുക്കിയ മൂന്ന് പൈപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാര്യമായ ശുദ്ധീകരണം ചെയ്യാതെ പെരിയാറില്‍ നിന്നുള്ള മലിന ജലവും നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃര്‍ വ്യക്തമാക്കി.