ടി.പി. വധക്കേസ് പ്രതി സിജിത്ത് ജയിലില്‍ നിന്ന് ഒരു ദിവസം വിളിച്ചത് അമ്പതിലേറെ കോളുകള്‍

single-img
10 June 2014

Mobടി.പി. വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്ത് ജയിലില്‍ നിന്നും ഒരു ദിവസം വിളിച്ചത് അമ്പതിലേറെ കോളുകള്‍. വിളിച്ചതില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ടി.പി. കേസില്‍ വെറുതെ വിട്ടവരും ഉള്‍പ്പെടുന്നു. അണ്ണന്‍ സിജിത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭ്യമായത്. പല വിളികളും അരമണിക്കൂറിലേറെ നീണ്ടു നിന്നതായും പറയപ്പെടുന്നു.

അതേസമയം, ഫോണ്‍ കോളുകള്‍ സ്വീകരിച്ചവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്ത് താമസിക്കുന്ന സെല്ലില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സിം കാര്‍ഡ് ലഭിച്ചത്.