കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി തിരുവഞ്ചൂര്‍

single-img
10 June 2014

THIRUVANCHOORകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ ഇ.എസ്. ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പട്ടയം നല്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്ന നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഭൂനികുതി സ്വീകരിക്കാതിരിക്കുക, ആധാരം രജിസ്റ്റര്‍ ചെയ്യാതിരിക്കുക തുടങ്ങിയ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. കൃഷിസ്ഥലം, തോട്ടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്ന ഉറച്ച നിലപാടാണു സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.