ആര്‍എസ്പി ലയന സമ്മേളനം ഇന്ന് കൊല്ലത്ത്

single-img
10 June 2014

rspആര്‍എസ്പി ലയന സമ്മേളനം ഇന്ന് കൊല്ലത്ത് .കന്റോണ്‍മെന്റ് മൈതാനത്താണ് മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ആര്‍എസ്പി,ആര്‍എസ്പി ബി പാര്‍ട്ടികളുടെ ലയനസമ്മേളനം.

 

രാവിലെ 9 മണിക്ക് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ആര്‍എസ്പിയുടെ മുതിര്‍ന്നനേതാവും മുന്‍ മന്ത്രിയുമായ വി പി രാമകൃഷ്ണപിളള പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം തുടങ്ങുക. പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയപ്രമേയം എന്‍ കെ പ്രേമചന്ദ്രന്‍എംപിയും ലയനപ്രമേയം മന്ത്രി ഷിബുബേബിജോണും അവതരിപ്പിക്കും.