ആര്‍.എസ്.പികള്‍ ഒന്നായി

single-img
10 June 2014

RSP-Voters-Awareness-Meetinആര്‍എസ്പി പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയന സമ്മേളനത്തിലാണ് ഇരു പാര്‍ട്ടികളും ഒന്നിച്ച് പ്രഖ്യാപനം നടത്തിയത്. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ അവതരിപ്പിച്ച ലയന പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു.

ദേശീയ തലത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ തുടരണമോ എന്നകാര്യം ആര്‍എസ്പി ദേശീയ നേതൃത്വം പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു. ലയന പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. ആരാണ് ഇടതുപക്ഷമെന്ന് മനസിലാക്കുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.