ലാത്തിച്ചാര്‍ച്ച്; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
10 June 2014

Niyamasabha1കഴിഞ്ഞദിവസം കോഴിക്കോട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും എ.പ്രദീപ് കുമാറാണ് അടിയന്തരപ്രമയത്തിന് അനുമതി തേടിയത്. പോലീസ് വിദ്യാര്‍ഥികളെ ഗുണ്ടകളെ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആരോപിച്ചു.

എസ്എഫ്‌ഐക്കാരാണ് പോലീസുകാരെ ആക്രമിച്ചതെന്നും ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.ആഭ്യന്തരമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.