എ.ആർ.മുരുഗദോസ് ഒരുക്കുന്ന സിനിമയിൽ സൊണാക്ഷി സിൻഹ നായികയാവുന്നു

single-img
10 June 2014

sonaഎ.ആർ.മുരുഗദോസ് ഒരുക്കുന്ന സിനിമയിൽ സൊണാക്ഷി സിൻഹ നായികയാവുന്നു. സ്ത്രീപക്ഷത്ത് നിന്നു കൊണ്ടുള്ള ഒരു ആക്ഷൻ സിനിമയാണിത്. ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് സൊണാക്ഷി എത്തുന്നത്. കേരളത്തിലെ ആയോധനകലയായ കളരിപ്പയറ്റ് സൊണാക്ഷി ചിത്രത്തിൽ അവതരിപ്പിക്കും. അതേസമയം ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്പ് 30 ദിവസത്തെ വർക്‌ഷോപ്പിലും സൊണാക്ഷി പങ്കെടുക്കും. നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.