കോളേജ് മാഗസിനില്‍ ലോകത്തെ ഏറ്റവും ക്രൂരന്‍മാരായ വ്യക്തികള്‍ക്കൊപ്പം മോദിയുടെ ചിത്രം; ഏഴ് പേര്‍ക്കെതിരേ കേസ്

single-img
10 June 2014

modiലോകത്തിലെ ഏറ്റവും ക്രൂരന്‍മാരായ ആളുകളുടെ ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോളജ് മാഗസിന്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നംകുളത്തെ സര്‍ക്കാര്‍ പോളിടെക്‌നിക്കാണ് മോദിയെ ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ചിത്രം പ്രസിദ്ധീകരിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാഗസിന്‍ എഡിറ്റര്‍, മറ്റ് രണ്ടു സബ് എഡിറ്റര്‍മാര്‍, മാഗസിന്‍ അടിച്ച പ്രസ് ഉടമ തുടങ്ങിയവരുള്‍പ്പടെ ഉള്ളവര്‍ക്കെതിരേ ഐപിസി 153-ാം വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. .

മാഗസിനില്‍ ബിന്‍ ലാദന്‍, അജ്മല്‍ അമീര്‍ കസബ്, ഹിറ്റ്‌ലര്‍ തുടങ്ങി 13 പേരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയെയും ഉള്‍പ്പെടുത്തിയത്. കോളജിലെ അധ്യാപകരടങ്ങുന്ന സംഘമാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ളതാണ് കുന്നംകുളം പോളിടെക്‌നികിലെ കോളജ് യൂണിയന്‍.