വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയാക്കിയ വിവാദ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തവർ ഉടന്‍ പിടിയിലാകുമെന്നും മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി

single-img
10 June 2014

mahaപുണെയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയാക്കിയ വിവാദ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ .വിവാദപോസ്റ്റുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തവര്‍ മാത്രമല്ല, അത് ലൈക്ക് ചെയ്തവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

പുണെയില്‍ ഐ.ടി. പ്രഫഷണലായ മൊഹ്‌സിന്‍ ശൈഖ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നേരത്തേ ഹിന്ദുരാഷ്ട്ര സേനയുടെ 19 പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ ഹിന്ദുരാഷ്ട്രസേനയുടെ തലവന്‍ ധനഞ്ജയ് ദേശായിയെ പുണെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.