ചിട്ടിക്കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി

single-img
10 June 2014

maniസാധാരണക്കാരില്‍നിന്നു കൊള്ളപ്പലിശ വാങ്ങുകയും അവരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന ബ്ലേഡ് മാഫിയയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് മന്ത്രി കെ.എം.മാണി. ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ചിട്ടിഫണ്ട്‌സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി. സാധാരണക്കാരുടെ ആവശ്യങ്ങള്‍ പെട്ടെന്നു നിറവേറ്റാന്‍ ചിട്ടിക്കമ്പനികള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയെ പ്രോത്സാഹിപ്പിക്കുകയും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുമെന്നും മാണി പറഞ്ഞു.