നൈജീരിയയില്‍ തീവ്രവാദികള്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി

single-img
10 June 2014

nigeriaനൈജീരിയയില്‍ തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. സംഘര്‍ഷ മേഖലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഫ്ലാനായി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെയാണ് തട്ടിക്കൊണ്ടുപോയത്.

 
അഭയാര്‍ത്ഥി ക്യാമ്പിലേക്ക് സംഘമായി എത്തിയ തോക്ക്ധാരികള്‍ സ്ത്രീകളെ തൊക്കിന് മുന്നില്‍ നിര്‍ത്തി വണ്ടിയിലേക്ക് കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെയും ബന്ധികളാക്കി. അതേസമയം തട്ടിക്കൊണ്ടുപോവലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോഹറാം തീവ്രവാദികള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കടുന്നു.