ഗോപിനാഥ് മുണ്ഡെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

single-img
10 June 2014

gopiഅന്തരിച്ച മുൻ കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം .മുണ്ടെയുടെ മരണത്തില്‍ ദുരൂഹതയുണെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജി.പിയുടെ തന്നെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

 

 

മുണ്ടെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. മുണ്ടെയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗഡ്കരിയും ഇതേ ആവശ്യം ഉന്നയിച്ചത്.