മെഹ്‌ലബ് വീണ്ടും ഈജിപ്ത് പ്രധാനമന്ത്രി

single-img
10 June 2014

Ibrahim-Mahlabഈജിപ്തിന്റെ പ്രധാന മന്ത്രിയായി പ്രസിഡന്റ് അല്‍സിസി ഇബ്രാഹിം മെഹ്ലബിനെ വീണ്ടും നിയമിച്ചു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും രാഷ്ട്രീയ ഭിന്നതകള്‍ക്കു പരിഹാരം കാണുകയുമാണ് മെഹ്‌ലബിന്റെ മുഖ്യദൗത്യം. പുതിയ മന്ത്രിസഭയ്ക്ക് ഉടന്‍ രൂപം നല്‍കുമെന്നും അതുവരെ കാവല്‍മന്ത്രിസഭയായി ഇപ്പോഴത്തെ മന്ത്രിസഭ പ്രവര്‍ത്തിക്കുമെന്നും മെഹ്‌ലബ് അറിയിച്ചു.