ദക്ഷിണ സുഡാനില്‍ കോളറ വ്യാപകമാവുന്നു

single-img
10 June 2014

sudanദക്ഷിണ സുഡാനില്‍ കോളറ വ്യാപകമാവുന്നു. 1500ഓളം പേര്‍ക്ക് കോളറ ബാധിച്ചതായും കോളറ മൂലം 31 പേര്‍ മരിച്ചതായും ഐക്യരാഷ്ട്രസഭയുടെ മാനവിക കാര്യ വകുപ്പ് വ്യക്തമാക്കി.

 

ദക്ഷിണ സൂഡാന്റെ തലസ്ഥാനമായ ജുബയില്‍ ഏഴ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കി. മെയ് പകുതിയോടെയാണ് രാജ്യത്ത് കോളറ രോഗം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗം കൂടുതല്‍ പേര്‍ക്ക് ബാധിച്ചു. മെയ് 15നാണ് കോളറ ബാധ കണ്ടെത്തിയതെങ്കിലും പീന്നീടുള്ള ദിവസങ്ങളില്‍ ജുബയില്‍ മാത്രം 130ഓളം പേര്‍ക്ക് രോഗബാധ കണ്ടെത്തി.