ലോകകപ്പ് ഹോക്കിയിൽ തോറ്റ് തോറ്റ് ഇന്ത്യ

single-img
10 June 2014

hockey3ലോകകപ്പ് ഹോക്കിയിലെ അവസാന കളിയില്‍ കരുത്തരായ ഓസ്ട്രേലിയയോട് ഇന്ത്യക്ക് ദയനീയ പരാജയം(4-0). ഇതോടെ പൂള്‍ എയില്‍നിന്ന് സമ്പൂര്‍ണ ജയത്തോടെ ഓസ്ട്രേലിയയും പൂള്‍ ബിയില്‍ തുടരെ നാലാം ജയം കുറിച്ച് നെതര്‍ലന്‍ഡ്സും സെമി ഉറപ്പിച്ചു.

ഇന്ത്യയ്ക്കെതിരേ ആധിപത്യം പുലര്‍ത്തിയ ഓസ്ട്രേലിയ ക്രിസ് സിര്‍ലെല്ലൊയുടെ ഇരട്ട ഗോളിലാണ് മികച്ച ജയം സ്വന്തമാക്കിയത്. 16, 22 മിനിറ്റില്‍ ക്രിസിന്‍റെ ഗോളുകള്‍. മൂന്നാം മിനിറ്റില്‍ ക്ലെറാന്‍ ഗൊവേഴ്സും 20ാം മിനിറ്റില്‍ ജെറമി ഹേവാര്‍ഡും ഓസ്ട്രേലിയക്ക് വേണ്ടി സ്കോർ ചെയ്തു. ഇടവേളയായപ്പോൾ തന്നെ ഗോൾ പട്ടിക തികച്ച ഓസ്ട്രേലിയ ഇന്ത്യയ്ക്ക് തിരിച്ചുവരവിനുള്ള അവസരം നിഷേധിക്കുകയായിരുന്നു.

1970-കളിൽ ഇന്ത്യയിൽ നിന്നും കളിപഠിച്ച് ഓസ്ട്രേലിയ ഇന്ത്യയെ മുക്കികൊല്ലുന്നത് കാണുന്നത് ഏതൊരിന്ത്യാക്കരനേയും കരളലിയിക്കുന്നതാണ്.

പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്കയെ 7-1ന് തകര്‍ത്താണ് ആതിഥേയരായ നെതര്‍ലന്‍ഡ്സ് സെമി ഉറപ്പിച്ചത്.