കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്‍റെ റിക്കാര്‍ഡോ ജേതാവായി

single-img
10 June 2014

ricciardoമോണ്‍ട്രിയല്‍:  ഈ വര്‍ഷത്തെ കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്‍റെ ആസ്ട്രേലിയന്‍ താരം ഡാനിയേല്‍ റിക്കാര്‍ഡോ ജേതാവായി. മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണും നിക്കൊ റോസ്ബെര്‍ഗും നടത്തിയ കുതിപ്പിനാണ് മോണ്‍ട്രിയലില്‍ റിക്കിയാര്‍ഡൊ തടയിട്ടത്. ഇതോട് കൂടി ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡസിന്‍റെ വിജയ പരമ്പരയ്ക്ക് കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ അവസാനമായി.

കൂടാതെ തന്‍െറ റെഡ് ബുള്‍ സഹതാരവും നാലുതവണ ലോക ചാമ്പ്യനുമായ സെബാസ്റ്റ്യന്‍ വെറ്റലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റിക്കാര്‍ഡോയുടെ മിന്നുംജയം.

അവസാന ലാപ് വരെ റിക്കാര്‍ഡോക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ജര്‍മനിയുടെ റോസ്ബര്‍ഗിനാണ് രണ്ടാംസ്ഥാനം. ആദ്യ ലാപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും കാര്‍ കൂട്ടിയിടിച്ചതിന്‍െ തുടര്‍ന്ന് ഹാമില്‍ട്ടന് മത്സരത്തില്‍നിന്ന് പിന്മാറേണ്ടി വന്നത് റിക്കാര്‍ഡോയുടെ വിജയം എളുപ്പമാക്കി. ഗ്രാന്‍ഡ് പ്രീ ചാമ്പ്യന്‍ പട്ടം നേടുന്ന നാലാമത്തെ ആസ്ട്രേലിയക്കാരനാണ് റിക്കാര്‍ഡോ. നിര്‍മാതാക്കാളുടെ വിഭാഗത്തില്‍ മെഴ്സിഡസ് 258 പോയിന്റുമായി ഒന്നാമത് തുടരുന്നു. റെഡ് ബുള്‍ (139), ഫെരാരി (87), ഫോഴ്സ് ഇന്ത്യ (77), മക്ലാരന്‍ (66) എന്നിവ അഞ്ചു വരെ സ്ഥാനങ്ങളില്‍.