പശ്ചിമബംഗാളില്‍ സംഘടനാപരവും പാര്‍ട്ടിപരവുമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും: പ്രകാശ് കാരാട്ട്

single-img
9 June 2014

prakashലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കനത്തതോല്‍വിയുടെ ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

 

പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനഃപ്പരിശോധിക്കേണ്ട സമയം ആയിരിക്കുന്നു എന്നും പാര്‍ട്ടിക്കുണ്ടായിരുന്ന ബഹുജനഅടിത്തറ ഇടിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു . ഇത് ഗൗരവമേറിയ കാര്യമാണ്. ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. ജനകീയപ്രശ്‌നങ്ങളില്‍ സജീവമായി പങ്കെടുക്കും പ്രകാശ്‌ കാരാട്ട് പറഞ്ഞു .

 

പശ്ചിമബംഗാളില്‍ സംഘടനാപരവും പാര്‍ട്ടിപരവുമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ വേണ്ടത്രവിജയം നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.