സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് മുല്ലപ്പെരിയാര്‍ കേസിലുള്ള തിരിച്ചടിക്കു കാരണമെന്ന് വി.എസ്

single-img
9 June 2014

Achuthanandan_jpg_1241752fസര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ കാരണമാണ് മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നു കേരളത്തിനു തിരിച്ചടിയുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. നിയമസഭയില്‍ മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിക്കവേയാണ് വിഎസിന്റെ പരാമര്‍ശം.

കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചതായും 2001-2006 യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ച വന്നിട്ടുണെ്ടന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ചോറിങ്ങും കൂറ് അങ്ങുമാണ് ഉന്നതാധികാര സമിതിയിലുള്ള ചിലര്‍ക്കെന്നും വി.എസ് പറഞ്ഞു.