കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെ: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

single-img
9 June 2014

Hemant_Sorenപ്രഥമദൃഷ്ട്യാ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഏത് ഉന്നതതല അന്വേഷണത്തിനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസത്തിനും ജോലിക്കുമായി മുതിര്‍ന്ന കുട്ടികളെ കൊണ്ടുപോകുന്ന സംഭവമുണ്ട്. എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരത്തില്‍ കടത്തുന്നതിനു പിന്നില്‍ എന്തു താല്പര്യമാണുള്ളതെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു. എന്നാല്‍ വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.