നിരാശരായ ഭര്‍ത്താക്കന്‍മാര്‍ ആത്മഹത്യ ചെയ്യാന്‍ വരട്ടെ; ആദ്യം ഈ ആപ്ലിക്കേഷന്‍ ഒന്ന് ഡൗണ്‍ലോഡ് ചെയ്തു നോക്കൂ

single-img
9 June 2014

Mobരാജ്യത്ത് ഓരോ 8.3 മിനിറ്റിലും ഓരോ ഭര്‍ത്താവ് വീതം സ്വന്തം ജീവിതം അവസാനിപ്പിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 64,000 ത്തില്‍ ഏറെ ഭര്‍ത്താക്കന്‍മാര്‍ ഇന്ത്യയില്‍ ജീവനൊടുക്കുന്നുണ്ട്. നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിവ. ഗാര്‍ഹിക ജീവിതത്തിന്റെ താളപ്പിഴകളില്‍ ജീവിതമവസാനിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കായി പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തിയിരിക്കുന്നു- ക്രിസ്‌റ്റെന്‍ഡ് എസ്‌ഐഎഫ് വണ്‍.

ഗാര്‍ഹിക പ്രശ്‌നങ്ങള്‍ മുലമോ സോഷ്യല്‍ മീഡിയയിലെ കളിയാക്കല്‍ മുലമോ നിരാശരായി കഴിയുന്ന ഒരു ബട്ടണമര്‍ത്തി എസ്‌ഐഫ് വണ്‍ വഴി സഹായമഭ്യര്‍ത്ഥിക്കാം. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലായി 50 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 50 വ്യക്തികളുടെ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും . ആവശ്യക്കാര്‍ക്ക് ഇവരെ നേരില്‍കണ്ട് കൗണ്‍സിലിംഗ് നടത്തുകയോ നിയമോപദേശം തേടുകയോ ചെയ്യാം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പ്രധാനപ്പെട്ട വിധികളുടെയും കേസ് പഠനങ്ങളുടെയും ഡിജിറ്റല്‍ ലൈബ്രറിയും ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്.

സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷനാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കുടുംബാവകാശങ്ങള്‍ക്കായി പോരാടുന്ന 50 പുരുഷന്‍മാരുടെ കൂട്ടായ്മയാണ് ഇത്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കഴിഞ്ഞയാഴ്ചയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇപ്പോള്‍ തന്നെ 12000 ല്‍ അധികം ഡൗണ്‍ലോഡുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.