പൊലീസ് നടത്തുന്ന വാഹന പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡി ജി പി ബാലസുബ്രഹ്മണ്യം

single-img
9 June 2014

policeപൊലീസ് നടത്തുന്ന വാഹന പരിശോധന ഇനി മുതല്‍ കര്‍ശനമായി വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡി ജി പി ബാലസുബ്രഹ്മണ്യം നിര്‍ദ്ദേശം നല്‍കി .

 

വാഹനങ്ങള്‍ നിര്‍ത്തിക്കുന്നതും, പിഴ ഈടാക്കുന്നതും ഉള്‍പ്പടെയുള്ള നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തണം. ഈ വീഡിയോ റെക്കോര്‍ഡിംഗുകള്‍ ഒരു മാസം വരെ സൂക്ഷിക്കണം. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്

 

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇനി മുതല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .