നിയമസഭാ സമ്മേളനം ആരംഭിച്ചു

single-img
9 June 2014

Niyamasabha1സുപ്രീംകോടതി വിധിയെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും സ്വീകരിക്കേണ്ട അനന്തര നടപടികളുമാണു ചട്ടം 130 പ്രകാരം ചര്‍ച്ച ചെയ്തുകൊണ്ട് നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. ചോദ്യോത്തരത്തിനും ശൂന്യവേളയ്ക്കും ശേഷമാണു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാകും ചര്‍ച്ചയ്ക്കു തുടക്കമിടുന്നത്. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള പ്രമേയം ഏകകണ്ഠമായി നിയമസഭ പാസാക്കും.

ജൂലൈ 17 വരെ നീളുന്ന 28 ദിവസമാണു നിയമസഭ സമ്മേളിക്കുന്നത്. ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണു സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണു നീക്കിവച്ചിട്ടുള്ളത്.