മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ പ്രമേയം പാസാക്കി

single-img
9 June 2014

mullaമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുതിയ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന നിയമസഭ പാസാക്കുകയായിരുന്നു. പുതിയ അണക്കെട്ടിനായി കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നാണ് പ്രമേയം പറയുന്നത്. കേസ് വിപുലമായ ഭരണഘടനാ ബഞ്ചിനു വിടണം. രാഷ്ട്രപതി സുപ്രീം കോടതിക്ക് വിഷയം റഫര്‍ ചെയ്യണം. ജലനിരപ്പ് ഉയര്‍ത്തുന്നത് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കും. ഇത് പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ പറയുന്നു.