അന്യസംസ്ഥാനങ്ങളിൽ നിന്ന്കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

single-img
9 June 2014

manushyaഅന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ അനാഥലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളെ കടത്തിയ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.

 
ഇതു സംബന്ധിച്ച് ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. പ്രാഥമിക നടപടിയെന്നോണം ജാർഖണ്ഡ്,​ കേരള ചീഫ് സെക്രട്ടറിമാർക്കും ഡി.ജി.പിമാർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.