വെറും രണ്ടര മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ദിവസത്തെ ശമ്പളം വാങ്ങാം; കെ.എസ്.ആര്‍.ടിസിയിലെ പ്രത്യേക ഓഫര്‍

single-img
9 June 2014

ksrtcകെഎസ്ആര്‍ടിസിയില്‍ വെറും രണ്ടര മണിക്കൂര്‍ ജോലിചെയ്താല്‍ ഒരു ദിവസത്തെ ശമ്പളം വാങ്ങാം. കടത്തില്‍ മുങ്ങാംകുഴിയിടുന്ന കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ സ്വഷനപക്ഷപാതവും സ്വാര്‍ത്ഥതയുമാണ് കഴിഞ്ഞ ദിവസം നടന്ന വിജിലന്‍സ് റെയ്ഡിലൂടെ പുറത്തു വന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ ഓവര്‍ടൈം ഡ്യൂട്ടിയുടെ പേരിലാണ് ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റുന്നത്.

രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള ഡ്യൂട്ടി ഷെഡ്യൂളിനു പുറമേ അധികം രണ്ടര മണിക്കൂര്‍ കൂടി ജോലി ചെയ്തു ഡബിള്‍ ഡ്യൂട്ടിയാക്കുന്നുവെന്നാണു വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. രണ്ടര മണിക്കൂര്‍ മാത്രം അധികം നില്‍ക്കുന്ന ജീവനക്കാര്‍ കൈപ്പറ്റുന്നത് എട്ടുമണിക്കൂറിന്റെ ശമ്പളമാണ്. ഇത്തരത്തില്‍ രണ്ടുമാസം കൊണ്ട് 3090 പേരാണ് അനധികൃതമായി ശമ്പളം കൈപ്പറ്റിയത്. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള സെന്‍ട്രല്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ വന്‍ ക്രമക്കേടു നടക്കുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ വിജിലന്‍സ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് വ്യക്തമായത്.

തൊഴിലാളി യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ ഓവര്‍ടൈം ഡ്യൂട്ടി തിരിമറിക്കു പിന്നില്‍ ഒത്തുകളിയുണെ്ടന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.